തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷനു സമീപത്തെ ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സന്തോഷ് ഭാര്യയെയും മകനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.ഭാര്യയെ ചപ്പാത്തിക്കോല് കൊണ്ട് മര്‍ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
മകനെ കഴുത്തിന് പിടിച്ച് തള്ളിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദനത്തില്‍ പരിക്ക് പറ്റിയ യുവതി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
സംഭവത്തില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.