അഞ്ചൽ : അഞ്ചലില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം മദ്യവും കഞ്ചാവും നൽകി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചതായി പരാതി. അഞ്ചൽ ഏറം മേലേവിളവീട്ടിൽ കോമളവല്ലിയുടെ മകനും ഭിന്നശേഷികാരനുമായ മുരളീകൃഷ്ണനാണ് ആക്രമണത്തിനിരയത്.
മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് മുരളികൃഷ്ണനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി മാതാവ് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പോലീസും ബന്ധുക്കളും അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അഞ്ചുകിലോമീറ്റര്‍ ദൂരെ വിജനമായ പ്രദേശത്ത് നിന്നും മുരളികൃഷ്ണനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മുരളികൃഷണന്റെ ശരീരത്ത് ആകമാനം അടികൊണ്ട പാടുകളും രക്തത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗോപകുമാര്‍ എന്നയാള്‍ക്കെതിരെ മാതാവ് കോമളവല്ലി റൂറല്‍ പോലീസ് മേധാവി, അഞ്ചല്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്കി. എന്നാല്‍ പരാതിയില്‍ പോലീസ് നടപടി വൈകിപ്പിക്കുന്നതായി മാതാവ് കോമളവല്ലി ആരോപിച്ചു. അതേസമയം അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ പോലീസ് പറഞ്ഞു.