പത്തനാപുരം : വാഹനത്തിൽ ഇന്ധനം നിറച്ചു നൽകാത്തതിനെച്ചൊല്ലി നഗരമധ്യത്തില്‍ യുവാക്കള്‍ തമ്മില്‍ത്തല്ലി. സംഭവത്തില്‍ ആറുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് സ്വദേശികളായ ഷെമീർ മുഹമ്മദ്, തൗഫീക്ക്, അജാസ് പുനലൂർ സ്വദേശികളായ അരുൺ കൃഷ്ണൻ, നന്ദു കൃഷ്ണൻ, ജിതിൻ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ യോടെ കുന്നിക്കോട് ജംഗ്ഷനിലാണ് സംഭവം.
കുന്നിക്കോട് സ്വദേശിയിൽ നിന്നും വാടകയ്ക്കെടുത്ത വാഹനം മടക്കി നൽകിയപ്പോൾ ഇന്ധനം നിറച്ച് നൽകാത്തതിനെച്ചൊല്ലി പുനലൂർ സ്വദേശികളായ യുവാക്കളും വാഹന ഉടമ അജാസുമായി ഫോണിൽ തർക്കമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി പുനലൂർ സ്വദേശികൾ കുന്നിക്കോട്ട് എത്തിയതോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ കുന്നിക്കോട് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.