പയ്യന്നൂര്‍: മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആള്‍ക്ക് നേരെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദനം. പെരിങ്ങോം കോടന്നൂര്‍ സ്വദേശി പെരിയാട്ട് പുന്നക്കല്‍ പുഷ്പാകരനാണ്(54)മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി എഴരയോടെയാണ് പെരിങ്ങോത്തിന് സമീപം കോടന്നൂര്‍ റോഡില്‍വെച്ച് ഇയാള്‍ക്ക് ആദ്യം മര്‍ദ്ദനമേറ്റത്.
ഇതേ തുടര്‍ന്ന് ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനു ശേഷം രാത്രി പത്തോടെ എത്തിയ രണ്ടുപേര്‍ ഇയാളെ ചികിത്സിച്ചിരുന്ന മുറിയില്‍ കയറി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയുമായിരുന്നു.ശബ്ദം കേട്ട് അടുത്ത മുറികളിലുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ചികിത്സയില്‍ കഴിയുന്ന ആളെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ആശുപത്രിയധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.അക്രമികളുടെ ചിത്രം ആശുപത്രിയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.