തൃശൂർ: രാത്രിയിൽ നഗരത്തിലെത്തിയ ഭിന്നലിംഗക്കാരെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഭിന്നലിംഗക്കാർക്ക് ഡോക്ടർമാർ ചികിത്സ നിഷേധിച്ചെന്നും ആരോപണം. ഇന്നലെ രാത്രി പതിനൊന്നോടെ തൃശൂർ കഐസ്ആർടിസി സ്റ്റാൻഡിനു സമീപം വെച്ചായിരുന്നു സംഭവം.
വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ പൊലീസ് ജീപ്പ് വന്ന് നിൽക്കുകയും ജീപ്പിൽ നിന്ന് ഡ്രൈവറുൾപ്പെടെയുള്ള പോലീസുകാർ പുറത്തിറങ്ങിയ ശേഷം യാതൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാതെ ചൂരൽവടിയെടുത്ത് തങ്ങളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
കൈകാലുകളിലും തുടയിലും നെഞ്ചിലും മർദ്ദനമേറ്റെന്നാണ് പരാതി. അടിയേറ്റ് ഓടിയ ഇവരെ പോലീസ് നഗരത്തിലി്ട്ടും തല്ലിയോടിച്ചെന്നാക്ഷേപമുണ്ട ്. എന്തിനാണ് തങ്ങളെ തല്ലിയതെന്ന് മനസിലാകുന്നില്ലെന്നും ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ തല്ലിയതെന്നും ഇവർ പറഞ്ഞു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോളാണ് ഇവർക്ക് ചികിത്സ നിഷേധിച്ചത്. ആദ്യം ഒരു ഡോക്ടർവന്ന് ഇവരെ പരിശോധിച്ചെങ്കിലും, തൊട്ടുപിന്നാലെ മറ്റൊരു ഡോക്ടർ വന്ന് ഇവരെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ നിന്ന് പോകണമെന്ന് ഈ ഡോക്ടർ ശാഠ്യം പിടിച്ചതായും ഇവരാരോപിക്കുന്നു.
കൈക്കും നെഞ്ചിനുമുൾപ്പെടെ മുറിവേറ്റ നിലയിലുള്ള തങ്ങളെ ഇറക്കിവിടരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും ഡോക്ടർ ചെവിക്കൊണ്ടില്ല. രാത്രിയിൽ മുഴുവൻ ഇവർ കാഷ്വാൽറ്റിയിൽ് ഇരുന്നു. പരിക്കുകളിൽ പ്രാഥമിക ശുശ്രൂഷ നൽകുക മാത്രമാണ് ഉണ്ട ായത്.ഭിന്നലിംഗക്കാരെ അകാരണമായി മർദ്ദിച്ച പോലീസിന്റെ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട ്.