കണ്ണൂർ: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനെത്തിയ എസ്ഐയേയും സംഘത്തേയും വീട്ടുകാർ മർദിച്ചതായി പരാതി. ടൗൺ എസ്ഐ ഷാജി പട്ടേരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശ്, രജീഷ് എന്നിവർക്കാണു മർദേനറ്റത്. ഇന്നുരാവിലെ 10.40 ഓടെ മേലെചൊവ്വയിലെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ ആക്രമിച്ചതെന്ന് എസ്ഐ ഷാജി പട്ടേരി പറഞ്ഞു. എസ്ഐയുടെ കൈയ്ക്കും മുതുകത്തുമാണ് പരിക്കേറ്റത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നോട്ടീസ് നൽകിയിട്ടും വീട്ടുകാർ സ്റ്റേഷനിൽ ഹാജരാകത്തിനെതുടർന്നാണ് പോലീസ് വീട്ടിലെത്തിയത്.