ന്യൂഡല്‍ഹി: ആളുകളെ ആലിംഗനം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോലീസും നാട്ടുകാരും തല്ലിച്ചതച്ചു. ഡല്‍ഹിയിലെ സാഗര്‍പുര്‍ സ്വദേശിയായ ഇമ്രാന്(30)എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.
റോഡില്‍ കൂടി നടന്നു പോയ ഇമ്രാന് പോലീസിനെ കണ്ട് ഭയന്ന് ഓടി. ഇതു കണ്ട പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് പറഞ്ഞ് ആക്രോശിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇമ്രാന്റെ സഹോദരി പറഞ്ഞു.
ഇയാള്‍ക്കൊപ്പം ചേര്‍ന്ന് നാട്ടുകാരും ഇമ്രാനെ മര്‍ദിച്ചു. ഇമ്രാന് ആളുകളെ കെട്ടിപ്പിടിച്ചുവെന്ന് പറയുന്നത് വ്യാജമാണെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.