നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ലെ മ​ദ്യ​പാ​നം; ചോ​ദ്യം ചെ​യ്ത വ​നി​താ എ​സ​ഐ​ക്കും പോ​ലീ​സു​കാ​ര്‍​ക്കും മ​ര്‍​ദ​നം; അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്  പേ​ർ അ​റ​സ്റ്റി​ൽ

അ​ടൂ​ര്‍: നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വ​നി​താ എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ പോ​ലീ​സു​കാ​ര്‍​ക്ക് മ​ര്‍​ദ​നം, മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​ത്തി​ല്‍ അ​ടൂ​ര്‍ വ​നി​താ എ​സ​ഐ കെ.​എ​സ്.​ധ​ന്യ, സി​പി​ഒ​മാ​രാ​യ വി​ജ​യ് ജി.​കൃ​ഷ്ണ, ആ​ന​ന്ദ് ജ​യ​ന്‍, റാ​ഷി​ക് എം.​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു.

ഇ​വ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി, പ്രേം​ജി​ത്ത്, അ​നൂ​പ് എ​ന്നി​വ​രെ അ​ടൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ അ​ടൂ​ര്‍ വ​ട്ട​ത്ത​റ​പ്പ​ടി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു വ​നി​താ എ​സ്‌​ഐ​യും സം​ഘ​വും. ഇ​തി​നി​ടെ പോ​ലീ​സ് ജീ​പ്പി​നു പി​റ​കി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​ര്‍​ത്തി കാ​റി​നു​ള്ളി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ച്ചു.

ഇ​തു​ക​ണ്ട വ​നി​താ എ​സ്‌​ഐ സം​ഘ​ത്തോ​ടു പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തി​റ​ങ്ങി​യ സം​ഘം എ​സ്‌​ഐ​യെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്​ഐ​യെ മ​ര്‍​ദിക്കു​ന്ന​തുക​ണ്ട് ത​ട​സം പി​ടി​ക്കാ​ന്‍ എ​ത്തി​യ പോ​ലീ​സു​കാ​രെ​യും ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment