കൊല്ലം: ട്രെയിന്‍ തടയലിനിടെ എസ്ഐയ്ക്ക് മർദനമേറ്റു. ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ജിജുവിനാണ് മുഖത്തടി കിട്ടിയത്. മെമു പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ റെയിൽവേ സ്റ്റേഷന് മാര്‍ച്ചിനിടെ യാണ് എസ്ഐയ്ക്ക് മര്‍ദനമേറ്റത്. ഡിവൈഎഫ്ഐ ട്രെയ്ന്‍ തടയുമെന്ന വിവരത്തെ തുടര്‍ന്ന് സ്റ്റേഷന് മുന്പില് മാര്‍ച്ച് തടയാന്വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
മാര്‍ച്ച് തടഞ്ഞയുടന്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും നടന്നു. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് എസ്ഐ യുടെ മുഖത്തടിച്ചത്.
ട്രെയിന്‍ തടയുന്നതിനായി ഇതേ സമയം മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമുകളില്‍ സംഘടിച്ചിരുന്നു. പുറത്ത് ധര്‍ണ നടക്കുന്ന സമയത്ത് തന്നെ അകത്ത് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിട്ടു. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോം ടിക്കറ്റെടുത്താണ് സ്റ്റേഷനകത്ത് കടന്നത്.