മഞ്ചേരി: പൊന്നാനി എസ്ഐയെയും ആറു പോലീസുകാരെയും മുളവടികൊണ്ടും മറ്റും അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എട്ട് ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി.
പൊന്നാനി കടവനാട് അയ്യപ്പൻകാവിൽ തലക്കാട്ട് ജിതിൻ (21), എംഎൽഎ റോഡിൽ മുരതയിൽ അക്ഷയ് (21), പുറങ്ങ് മാരാമുറ്റം കുവൂർ അജിത് (20), ഈഴുവത്തിരുത്തി തോട്ടി വളപ്പിൽ മണികണ്ഠൻ (53), കാഞ്ഞിരമുക്ക് നെടുംപുരത്ത് അരുണ്‍കുമാർ (22), മാറഞ്ചേരി മുക്കാല അരിയല്ലി സുനിൽകുമാർ (39), കടവനാട് വാരിയത്ത്പടി പള്ളിക്കൽ അഖിൽ (23), കടവനാട് വാരിയത്ത് റോഡ് കോതന്പത്ത് രാമദാസ് (51) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ്കുമാർ പോൾ തള്ളിയത്. 2019 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ആർഎസ്എസ്, സംഘ് പരിവാർ പ്രവർത്തകരായ മുപ്പതോളം പേർ സംഘടിച്ചു അക്രമം അഴിച്ചു വിടുകയായിരുന്നു.തടയാനെത്തിയ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ മുളവടി, കൊടി കെട്ടിയ ദണ്ഡ്, കല്ല് എന്നിവ ഉപയോഗിച്ചു അക്രമിക്കുകയായിരുന്നു.അക്രമത്തിൽ പൊന്നാനി സ്റ്റേഷനിലെ സിപിഒമാരായ പ്രസാദ്, മനോജ്, അഭിലാഷ്, രഞ്ജിത്ത്, അബ്ദുൾറഷീദ്, നിധീഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒന്നു മുതൽ നാലു പ്രതികളെ ജനുവരി മൂന്നിനും അഞ്ച്, ആറ്, ഏഴ് പ്രതികളെ ജനുവരി അഞ്ചിനും എട്ടാം പ്രതിയെ ഏഴിനുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 21 പ്രതികൾ ഒളിവിലാണ്.സിഐ സണ്ണി ചാക്കോയാണ് കേസന്വേഷിക്കുന്നത്. ല