കണ്ണൂർ: കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരന് പോലീസിന്‍റെ ക്രൂരമര്‍ദനമേറ്റത്തില്‍ അന്വേഷണം. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ആണ് ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിന് സ്‌പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയെന്നും മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും അച്ചടക്ക നടപടിക്കുള്ള അധികാര പരിധി ആര്‍ക്കെന്ന് പരിശോധിക്കുമെന്നും ആര്‍. ഇളങ്കോ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ റയില്‍വേ എസ്പി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിർദേശം ലഭിച്ചു. റെയില്‍വേയുടെ ചുമതലയുള്ള ഇന്‍റലിജൻസ് എഡിജിപിയുടേതാണ് ഉത്തരവ്.