കൊച്ചി: സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട നാല് പേർ ഒളിവിലാണ്.
കറുകപ്പള്ളി സഫിയ മന്‍സിലില്‍ ഉമ്മര്‍ ഫാറൂഖി(18)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ 21-ന് രാത്രിയാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു സിനിമ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ യുവതിയും ഭര്‍ത്താവും സിനിമയിലെ ഡയലോഗുകള്‍ക്ക് കമന്റ് പറഞ്ഞതായി പോലീസ് പറഞ്ഞു.
ഇത് തൊട്ടടുത്ത സീറ്റിലിരുന്ന യുവാക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയ സംഘം ഗര്‍ഭിണിയോടും ഭര്‍ത്താവിനോടും തട്ടിക്കയറി.
പിന്നീട് ദമ്പതികൾ വീട്ടിലേക്കു പോകുന്ന വഴിയില്‍ കറുകപ്പള്ളി മൈക്രോ ജംഗ്ഷനില്‍ വച്ച് കാറിലെത്തി സംഘം യുവതിയെ മർദ്ദിക്കുകയായിരുന്നു.