വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; യു​വ​തി​യെ റ​ബ​ര്‍​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് വാ​യ്ക്കു​ള്ളി​ല്‍ ക​രി​യി​ല തി​രു​കി മ​ര്‍​ദി​ച്ചു


പു​ത്തൂ​ര്‍: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് പ​ട്ടി​ക​ജാ​തി യു​വ​തി​യെ വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി റ​ബ​ര്‍​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് വാ​യ്ക്കു​ള്ളി​ല്‍ ക​രി​യി​ല കു​ത്തി​ത്തി​രു​കി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

എ​സ്.​എ​ന്‍. പു​രം സ്വ​ദേ​ശി ലാ​ലു​മോ​ന്‍ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ത്തൂ​രി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വി​ജ​ന​മാ​യ റ​ബ​ര്‍​പു​ര​യി​ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ യു​വ​തി​യെ ലാ​ലു​മോ​ന്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​ടി​ക്കു​ക​യും റ​ബ​ര്‍​പു​ര​യി​ട​ത്തി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ൺ എ​റി​ഞ്ഞു​ട​ച്ചു.

Related posts

Leave a Comment