കൽപ്പറ്റ: അന്പലവയലിൽ യുവതിയേയും യുവാവിനേയും മർദ്ദിച്ച സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായി സൂചന. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
പ്രതി സജീവാനന്ദന്റെ മൊബൈൽഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രതിയുടെ വീട്ടിലും ബന്ധിവീടുകളിലും പോലീസ് എത്തിയിരുന്നു. ഇതിനിടെ പ്രതി സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായാണ് സൂചന.
പ്രതിയുടേയും സുഹൃത്തുക്കളുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ടിപ്പർ ഡ്രൈവറായ പ്രതി കർണാടകയിലെ ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ഒളിവിൽ കഴിയുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സജീവാനന്ദ് മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. കൽപ്പറ്റ സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.