വയനാട്: അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മർദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തി. യുവതിയുടേയും യുവാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ശക്തമായ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത്. നേരത്തെ പോലീസ് കോയമ്പത്തൂരിലെത്തി യുവതിയേയും യുവാവിനെയും നേരിൽക്കണ്ട് മൊഴി എടുത്തിരുന്നു.
ഇവർ താമസിച്ച അമ്പലവയലിലെ ലോഡ്ജിൽ പ്രതിയായ സജീവനന്ദനും എത്തിയിരുന്നു. ഇവിടെവച്ച് ശല്യപ്പെടുത്തിയ സജീവാനന്ദൻ പിൻതുടർന്ന് ആക്രമിച്ചെന്നാണ് യുവതി നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. കേസിൽ രണ്ടു പേരെ കൂടി പോലീസ് പ്രതിചേർക്കുകയും ചെയ്തു. പ്രദേശവാസികളായ രണ്ടു പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.