ചേര്‍ത്തല: വീടുകയറി ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ എട്ടാം വാര്‍ഡില്‍ തകിടിവെളി സലേഷ്കുമാര്‍ (36), ഭാര്യ ജ്യോതിലക്ഷ്മി (31) എന്നിവരാണ് പരുക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് നഗരസഭ 22-ാം വാര്‍ഡില്‍ ചെറുവീട്ടില്‍ രതീഷ് (35), പുത്തന്‍പുരയ്ക്കല്‍ അരുണ്‍ (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഓട്ടോറിക്ഷയില്‍ സലേഷ്കുമാറിന്റെ വീട്ടിലെത്തിയ ഇവര്‍ സലേഷുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ആക്രമിക്കുകയും വീടിന്റെ ജനാലകളും കസേരകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.
തടയാനെത്തിയ ജ്യോതിലക്ഷ്മിയെ അക്രമി സംഘം തള്ളി വീഴ്ത്തി. മടങ്ങിയ സംഘം പിന്നീട് അനുരഞ്ജന ചര്‍ച്ചയ്ക്ക് എന്ന പേരില്‍ ആഞ്ഞിലിപ്പാലത്തിന് സമീപത്തേക്ക് എത്താന്‍ സലേഷിനോട് ആവശ്യപ്പെട്ടു. വിവരം പോലീസിനെ അറിയിച്ചതോടെ മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ ഇവിടെ എത്തിയെങ്കിലും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി.
തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എസ്ഐ ജി.അജിത്ത്കുമാര്‍ പറഞ്ഞു.