കൊയിലാണ്ടി: ചന്ദ്രിക ദിനപത്രം കാമ്പയി ന്റെ ഭാഗമായി കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവ: കോളജിലെത്തിയ മുസ്ലിംലീഗ്, യൂത്ത് ലീഗ്,എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആക്ഷേപം.
ചന്ദ്രിക ദിനപത്രം കോളജില്‍ ഇടാന്‍ അനുവാദം തരണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്താനാണ് നേതാക്കള്‍ കോളജില്‍ എത്തിയത്. ഇവിടുത്തെ യൂണിയനും പിടിഎയും കൗണ്‍സില്‍ ചേര്‍ന്ന് സമ്മതം എടുത്താലെ ഇവിടെ ചന്ദ്രിക പത്രം ഇടാന്‍ പാടുള്ളു എന്ന് പറഞ്ഞ് അധികൃതര്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു.
ഇതിനിടെ ചര്‍ച്ച നടത്തി പുറത്തേക്ക് വരുമ്പോഴാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍വച്ച് എസ്എഫ്ഐ യൂണിയന് നേതാക്കള്‍ ജില്ലാനേതാക്കളെയും പ്രാദേശിക ലീഗ് നേതാക്കളെയും കൈയ്യേറ്റം ചെയ്തതെന്ന് നേതാക്കള്‍ അറിയിച്ചു.