തിരുവനന്തപുരം: ഫ്ളക്സ് പ്രിന്റ് ചെയ്തതിന് പണം ചോദിച്ചതിന്റെ വിരോധത്തിൽ കെപിസിസി ഭാരവാഹി ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയതായി പരാതി.തലസ്ഥാനത്തെ ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റ് സ്ഥാപന ഉടമ സുരേഷാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയത്.
കെപിസിസി ഭാരവാഹി ശരത്ചന്ദ്രപ്രസാദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നേരത്തെ ഫള്കസ് പ്രിന്റ് ചെയ്തതിൽ കുടിശികയായി ഒരു ലക്ഷം രൂപ കൊടുക്കാനിരിക്കെ വീണ്ടും ഫ്ളക്സ് പ്രിന്റ് ചെയ്യാൻ വന്നപ്പോൾ പണം ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമെന്നാണ് സ്ഥാപന ഉടമയുടെ ആരോപണം.
ശരത്ചന്ദ്രപ്രസാദ് അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സ്ഥാപന ഉടമ പുറത്ത് വിട്ടു. എന്നാൽ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല.