മയ്യിൽ: പണം ചോദിച്ചിട്ടു കൊടുക്കാത്ത വിരോധത്തിൽ 22കാരിയെ വടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. യുവതിയുടെ രണ്ടു സഹോദരന്മാരാണു പ്രതികൾ.
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കടൂർ സ്വദേശികളായ സഹോദരങ്ങൾക്കെതിരേ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പരാതിക്കാസ്പദമായ സംഭവം.
പണം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ പ്രതികൾ സഹോദരിയെ മർദിക്കുകയായിരുന്നു.