കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിയായ 11 വയസുകാരനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനച്ഛനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി അരുണ്‍ എസ്. മേനോനെ(33) യാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ തോമസ് കെ. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ കുട്ടിയുടെ അമ്മയ്ക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ബുധനാഴ്ചയാണ് അരുണ്‍ കുട്ടിയെ മര്‍ദിച്ചത്.
ഇന്നലെ സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം കുട്ടി കാര്യങ്ങള്‍ പറയാന്‍ തയാറായില്ല.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ പറഞ്ഞത്.
ദേഷ്യം വരുമ്പോള്‍ അച്ഛന് പതിവായി തന്നെ തല്ലാറുണ്ടെന്ന് കുട്ടി പോലീസിനോട് വ്യക്തമാക്കി. കുട്ടിയുടെ ഇരു കൈകളിലും തുടയിലും മുതുകിലും നെഞ്ചത്തും ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്.
ഒരിക്കല്‍ സ്റ്റീല്‍ പാത്രം കൊണ്ട് തലയക്ക് അടിച്ചുവെന്നും കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ട്. പഠിക്കാന്‍ പിന്നിലായതിനാല്‍ മര്‍ദിച്ചുവെന്നാണ് അരുണും കുട്ടിയുടെ മാതാവും പറയുന്നത്. കുട്ടിയെ പോലീസ് അഭയകേന്ദ്രത്തിലാക്കി. സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.