കരുനാഗപ്പള്ളി: ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങിയ കാൻസർ രോഗിയ്ക്കും പതിനൊന്ന് വയസുള്ള മകൾക്കും, ഭർത്താവിനും ഗുണ്ടാ അക്രമത്തിൽ പരിക്ക് .കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ചികിത്സ കഴിഞ്ഞു വരവെ രണ്ടു ബെക്കിൽ നാലുപേർ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ കടന്നു പോകുവാൻ ഇടം നൽകാതെ വാഹനം തടഞ്ഞു നിർത്തി ഇവരെ മർദ്ദിയ്ക്കുകയായിരുന്നുവെന്ന് വീട്ടമ്മയും കുടുംബവും പറഞ്ഞു.
കുലശേഖരപുരം ആദിനാട് തെക്ക് കയ്യാലത്ത് സുരേഷ് (42), ഭാര്യ മായ(33), മകൾ ദേവിക സുരേഷ് (11) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ അടിയേറ്റ ദേവികയുടെ പല്ല് അടർന്ന നിലയിലാണ്.ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കുലശേഖരപുരം കൊച്ചാലുംമൂട് സ്വദേശിയായ അടുത്തിടെ മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് കുടുംബം കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.