തിരുവല്ല: മദ്യലഹരിയിൽ പിതാവിനെ അതിക്രൂരമായി മർദിച്ച മകനുവേണ്ട ിയുള്ള അന്വേഷണം ഉൗർജ്ജിതമാക്കിയതായി പോലീസ്. കവിയൂർ കണിയാന്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ ഏബ്രഹാം ജോസഫിനെ (അനിയൻ – 57) ക്രൂരമായി മർദിച്ച മകൻ അനിലിനെയാണ് പോലീസ് തെരയുന്നത്.
ഇതിനിടെ പിതാവ് ഏബ്രഹാം ജോസഫിനെ ഇന്നലെ പോലീസും പൊതുപ്രവർത്തകരും ഇടപെട്ട് അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനിൽ പിതാവിനെ ക്രൂരമായി മർദിച്ചത്. മർദനദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതി കൂടിയാണ് അനിലെന്നു പോലീസ് പറഞ്ഞു. ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് താമസം.
അനിൽ മദ്യപിച്ചെത്തി പതിവായി പിതാവായ ഏബ്രഹാമിനെ മർദ്ദിക്കാറുണ്ട ായിരുന്നുവെന്ന് പരിസര വാസികളിൽ ചിലർ പോലീസിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏബ്രഹാമിനെ ജന സേവാ കേന്ദ്രത്തിലേക്ക് മാറ്റിയത്.
തിരുവല്ല എസ്എച്ച്ഒ സി.എസ് വിനോദ്, സിപിഒ മാരായ സജിത് രാജ്, നവീൻ, മാത്യു, സിപിഎം പടിഞ്ഞാറ്റുംചേരി ബ്രാഞ്ച് സെക്രട്ടറി ജോർജ്് റ്റി വർഗ്ഗീസ്, സിപിഎം ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്. സതീഷ്, ഷിബു മാത്യു എന്നിവർ ചേർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ ഏബ്രഹാമിനെ ജന സേവാ കേന്ദ്രത്തിൽ എത്തിച്ചത്. മഹാത്മയിൽ ചെയർമാൻ രാജേഷ് തിരുവല്ലയും സംഘവും സ്വീകരിച്ചു.
പിതാവായ ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം .സമീപ വാസികളിലാരോ മൊബൈലിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായതിനെ തുടർന്നാണ് തിരുവല്ല പോലീസ് അനിലിനെതിരെ സ്വമേധയാ കേസെടുത്തത്.
ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് ഏബ്രഹാം ജോസഫ് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ അനിൽ ക്രൂര മർദ്ദനം തുടരുകയായിരുന്നു . മർദ്ദനത്തിനിടെ അനിൽ പിതാവിനെ അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു.
അയൽവാസികളിൽ ചിലർ ചേർന്ന് പിതാവിനെ മർദ്ദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരേ ഇയാൾ തിരിഞ്ഞതോടെ അവരും പിന്തിരിഞ്ഞു. തുടർന്നാണ് മർദ്ദന ദൃശങ്ങൾ പരിസര വാസികളിൽ ചിലരാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
പോലീസ് എത്തുന്നതറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയ അനിലിനു വേണ്ട ിയുള്ള അന്വേഷണം ഉൗർജ്ജിതമാക്കിയതായി തിരുവല്ല ഡിവൈഎസപി ടി. രാജപ്പൻ പറഞ്ഞു.