കോഴിക്കോട്: തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ മർദിച്ച സംഭവത്തിൽ കസബ എസ്ഐയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാരുടെ പേര് എഫ്ഐആറിൽ ഇല്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എസ്ഐക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.
കോഴിക്കോട് ഡിസിപി മെറിൻ ജോസഫിനാണ് കേസിന്റെ അന്വേഷണ ചുമതല. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് മെറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.