തിരുവനന്തപുരം: മദ്യലഹരിയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കി. സംഭവത്തിൽ രണ്ട് പേർ പിടിയിൽ . കഴക്കൂട്ടം അന്പലത്തിൻകരയ്ക്ക് സമീപം കുമിഴിക്കര സ്വദേശി സുനിലിനാണ് മർദ്ദനമേറ്റത്. സുനിലും മൂന്ന് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്ക രതീഷ് എന്ന് വിളിയ്ക്കുന്ന രതീഷാണ് മർദ്ദിച്ചതെന്ന് സുനിൽ കഴക്കൂട്ടം പോലീസിൽ മൊഴി നൽകി. വെട്ടുകത്തിക്ക് വെട്ടാൻ പ്രതി ശ്രമിച്ചുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെയും കൂട്ടാളിയെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെ കുമിഴിക്കരയ്ക്ക് സമീപമായിരുന്നു സംഭവം. മർദ്ദനത്തിൽ അവശനായ സുനിലിനെ നാട്ടുകാരും പോലീസും ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.