വൈക്കം: കാലിൻമേൽ കാൽ കയറ്റി വച്ചിരുന്ന് യുവതി ടിവി കാണുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർതൃസഹോദരൻ നിലവിളക്കുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ചു.ഗുരുതരമായി പരിക്കേറ്റ വൈക്കം ഉദയനാപുരം അക്കരപ്പാടം മുപ്പതിൽ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം വീട്ടിൽ കസേരയിൽ ഇരുന്ന് കാലുയർത്തി വച്ച് അഞ്ജു ടിവി കണ്ടതാണ് സംഭവത്തിന് കാരണം. ഇതേ ചൊല്ലി ഭർതൃസഹോദരൻ ബൈജു (46) അഞ്ജുവുമായി വഴക്കുണ്ടാക്കുന്നതിനിടയിലാണ് അഞ്ജുവിന് നിലവിളക്കിനുള്ള അടിയേറ്റത്.
ഉടൻവൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയ്ക്ക് 21 തുന്നലിടേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ പേരിൽ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. വൈക്കത്ത് കോഴിക്കടയിൽ ജോലി ചെയ്യുന്ന ബൈജു സംഭവത്തിനു ശേഷം ഒളിവിലാണ്.