എന്തിനെന്നറിയില്ല; വ​നി​താ കോ​ള​ജി​ല്‍ ജീ​വ​ന​ക്കാരി​ക്ക് മ​ര്‍​ദന​വും അ​സഭ്യ വ​ര്‍​ഷ​വും; മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം കോളജിലെത്തിയാണ് മർദിച്ചത്

നാ​ദാ​പു​രം: ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​ര്‍ എ​സ്ഐ വ​നി​ത കോ​ള​ജി​ല്‍ ജീ​വ​ന​ക്കാ​രി​ക്ക് മ​ര്‍​ദ​നവും അ​സഭ്യ വ​ര്‍​ഷ​വും. വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ദാ​പു​രം സ്വ​ദേ​ശി​നി​യും കെ​ഡി​സി ബാ​ങ്ക് ജീ​വ​ന​ക്ക​ര​നു​മാ​യ കെ.​പി. സു​ധീ​ഷി​ന്‍റെ ഭാ​ര്യ കു​ന്നുംപു​റ​ത്ത് വീ​ട്ടി​ല്‍ പി. ​രേ​ഖ (32)യ്ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 10.30ന് ​കോ​ള​ജി​ലെ​ത്തി​യ ക​ല്ലി​ക്ക​ണ്ടി തൂ​വ്വ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദിച്ച​ത്.

സ്ത്രീകള്‍ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പു​രു​ഷ​ന്‍ അ​സം​ഭ്യം പ​റ​യു​ക​യും ചെ​യ്തെ​ന്നാ​ണ് രേ​ഖയുടെ പ​രാ​തി . കോ​ള​ജി​ല്‍ വച്ച് ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ജീ​വ​ന​ക്കാ​രി​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു. ജീ​വ​നക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി വ​ള​യം എ​സ്ഐ പി.​എ​ല്‍. ബി​നു​ലാ​ല്‍ പ​റ​ഞ്ഞു.

Related posts