നെന്മാറ: മദ്യലഹരിയിൽ അയൽവാസിയായ വനിതാപോലീസിനെ വീട്ടിൽകയറി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെന്മാറ നെല്ലിപ്പാടം സ്വദേശി സുധാകരനെതിരെ (39)യാണ് നെന്മാറ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലാണ് പരാതിക്കാരിയായ വനിതാപോലീസ് ജോലിചെയ്യുന്നത്. മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീട്ടിലെത്തി തട്ടികയറുകയും മർദിച്ചുവെന്നും ഇവരുടെ പരാതിയിൽ പറയുന്നതായി നെന്മാറ പോലീസ് അറിയിച്ചു.
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ..! മദ്യലഹരിയിൽ വനിതാപോലീസിനെ വീട്ടിൽകയറി മർദിച്ചു; നെല്ലിപ്പാടം സ്വദേശി സുധാകരനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
