കോട്ടയം: വഴിയാത്രക്കാരുടെ മുഖത്തേക്ക് ടോർച്ചടിച്ചത് വാക്കേറ്റവും ഒടുവിൽ അടിപിടിയിലും കലാശിച്ചു.
ഭർത്താവിനെ അടിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ വീട്ടമ്മയെ തള്ളിയിടുകയും നൈറ്റി വലിച്ചു കീറുകയും ചെയ്തെന്ന പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ അയർക്കുന്നത്താണ് സംഭവം. രാത്രിയിൽ വഴിയെ നടന്നുപോയ ചെറുപ്പക്കാരുടെ മുഖത്തേക്ക് ഒരാൾ ടോർച്ചടിച്ചു. വഴിയാത്രക്കാർ ഇത് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്.ഒച്ചപ്പാട് കേട്ട് വീട്ടമ്മ ഓടിയെത്തി. സംഘർഷത്തിനിടെ വീട്ടമ്മയുടെ നൈറ്റി ആരോ വലിച്ചു കീറിയെന്നും തള്ളിയിട്ടുവെന്നുമാണ് പരാതി.