മുരിയാം തോട്: സെന്ററിലെ അപ്സരസ്റ്റോഴ്സ് ഉടമ മച്ചിങ്ങൽ ശിവാനന്ദനെ കടയിൽ കയറി അക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തം. വ്യാപാരിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചതിരിഞ്ഞ് നാലു മുതൽ അഞ്ചുവരെ മുരിയാം തോട് മേഖല യിലെ കടകൾ അടച്ചിട്ടു.
മുരിയാംതോട് സെന്ററിൽ ചേർന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം ട്രഷറർ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കടയിൽ കയറി അക്രമം നടത്തിയവരെ എത്രയും വേഗം പോലീസ് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.ഷാജു അധ്യക്ഷനായിരുന്നു.
യൂത്ത് വിംഗ് മുൻ ജില്ലാ സെക്രട്ടറി പി.കെ.സമീർ, വലപ്പാട് യൂണിറ്റ് സെക്രട്ടറി ഷാജി ചാലിശേരി എന്നിവർ പ്രസംഗിച്ചു. ട്രഷറർ പി.എൻ.സുജിത്ത് സ്വാഗതവും കെ.എസ്.രഗേഷ് നന്ദിയും പറഞ്ഞു.കഴിഞ്ഞ ഞായറാഴച്ച കടയിൽ കയറി വന്ന രണ്ട് യുവാക്കൾ സാധനങ്ങൾ എടുത്തപ്പോൾ പണം ചോദിച്ച കടയുടമ ശിവനാന്ദനെ ആക്രമിച്ചുവെന്നാണ് കേസ്.
രകമായ ആയുധം കൊണ്ട് നെറ്റിയിലും മുഖത്തും തോളിലും ആക്രമിക്കുകയാ യി രു ന്നുവെന്ന് ശിവാനന്ദൻ പറഞ്ഞു.ഞായറാഴ്ചയായതിനാൽ സമീപത്തെ മറ്റു കടകൾ തുറന്നിരുന്നില്ല. ബഹളം വച്ചപ്പോൾ യുവാക്കൾ രക്ഷപ്പെട്ടു. പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല.