വടകര: മടപ്പള്ളി കോളജിനു സമീപത്തെ ഓട്ടോ തൊഴിലാളിയും എസ്ടിയു, യൂത്ത് ലീഗ് പ്രവർത്തകനുമായ മീത്തലെ കോറോത്ത് സഹീറിനെ ഓട്ടം വിളിച്ച് ക്രൂരമായി മർദിച്ചതായി പരാതി. മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ഒരു കൂട്ടം എസ്എഫ്ഐക്കാർ സഹിറിനെ അക്രമിച്ച് പരിക്കേൽപിച്ചത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിനു തൊട്ടടുത്ത് താമസിക്കുന്ന സഹീർ രാത്രി കാലങ്ങളിൽ കോളജ് ക്യാന്പസിൽ തങ്ങുന്നവരുടെ വഴിവിട്ട പ്രവർത്തനത്തെ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണ ത്തിന് കാരണമെന്നു കരുതുന്നു.പ്രതികളെ ഉടൻ പിടികൂടണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിൽ കഴിയുന്ന സഹീറിനെ പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, ജനറൽ സിക്രട്ടറി എം.ഫൈസൽ, അഫ്നാസ് ചോറോട്, റഫീഖ് പി.ടി.കെ, അനസ്.കെ, സഫീർ മാളിയേക്കൽ, മുനീർ സേവന,യൂനുസ് ആവിക്കൽ തുടങ്ങിയവർ സന്ദർശിച്ചു.