നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ! ദൃശ്യങ്ങൾ പുറത്ത്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: ശമ്പളവും അവധിയും ആവശ്യപ്പെട്ട സെയിൽസ് ഗേളിന് ക്രൂരമർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.

യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട് സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 

നെയ്യാറ്റിൻകര ഇരുമ്പിലിൽ വീട്ടുപകരണങ്ങൾ വിൽക്കുന്ന കടയിലെ സെയിൽസ് ഗേളാണ് പെൺകുട്ടി. ഈ കടയുടെ ഉമയാണ് പെൺകുട്ടിയെ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം തനിക്ക് അത്യാവശ്യമായി വീട്ടിൽ പോകണമെന്നും അവധി വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി ഉടമയെ സമീപിച്ചു. 

എന്നാൽ തരില്ലെന്ന് ആയിരുന്നു മറുപടി. ഇതോടെ താൻ ജോലി വിടുകയാണെന്നും ശമ്പളം നൽകണമെന്നും പറഞ്ഞു. ഇതാണ് ഉടമയെ പ്രകോപിപ്പിച്ചത്.

ഇതിന് പിന്നാലെ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് വിചാരണ ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതോടെ കടയുടമ പെൺകുട്ടിയുടെ മുഖത്ത് അടിച്ചു. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment