കുമരകം: അയൽവാസികൾ തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ മൂന്നു പേർക്കെതിരേ കേസ്. തിരുവാർപ്പ് കോതമനശേരി അഖിലി(26)നെ അയൽവാസിയായ സുബിനും കൂട്ടുകാരായ നാലുപേരും കൂടി ആക്രമിച്ചു.
തുടർന്ന് അഖിലിന്റെ സുഹൃത്തുക്കൾ സുബിന്റെ വീട് ആക്രമിക്കുകയും സഹോദരിയെ ദേഹോപദ്രവം ചെയ്യുകയും ചെയ്തുവെന്നാണു പരാതി.
അജിത്ത്, രാജേന്ദ്ര ബാബു, പ്രനീഷ് തുടങ്ങിയവർക്കെതിരേ പോലീസ് കേസെടുത്തു. തിരുവാർപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ മണലേൽ ഭാഗത്ത് വലിയതറ കോളനിയിൽ തിരുവോണനാൾ വൈകുന്നേരം 5.30നാണ് സംഭവങ്ങളുടെ തുടക്കം.
ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലിനെ കൈക്കും കാലിനും തലയ്ക്കും പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.