തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചു. മർദനത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻതോപ്പ് സ്വദേശി അനസ് (26) നാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
ഹോട്ടലിലേക്ക് പോകുകയായിരുന്ന തന്നെ ഫൈസൽ എന്ന യുവാവ് ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ ഊരി വാങ്ങിയശേഷം മർദിക്കുകയായിരുന്നുവെന്നാണ് അനസ് പോലീസിൽ നൽകിയ പരാതി.
മർദനത്തെ തുടർന്ന് അവശനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫൈസലുമായി മുൻ പരിചയമൊ വിരോധമൊ ഇല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്.
മദ്യലഹരിയിലായിരുന്നു മർദനമെന്നാണ് അനസ് വ്യക്തമാക്കിയത്. മർദന രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറി.
അതേ സമയം മംഗലപുരം പോലീസിൽ ആദ്യം പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയാറായില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തതെന്നും അനസും ബന്ധുക്കളും ആരോപിച്ചു.
മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൈസലിനെതിരേ നിരവധി പരാതികൾ നിലവിലുണ്ടെ ന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ടെ ായെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
അതേ സമയം കഴക്കൂട്ടം, കണിയാപുരം മേഖലകളിൽ നിരന്തരം ഗുണ്ട ാ ആക്രമണം നടക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒരു യുവാവ് പ്രദേശവാസിയുടെ വീടും നിരവധി വാഹനങ്ങളും തകർത്തിരുന്നു.