തിരുവനന്തപുരം: മുടപുരത്ത് പട്ടാപ്പകൽ നടുറോഡിലിട്ട് യുവാവിനെ മർദ്ദിച്ച സംഭവം നാട്ടുകാർ നോക്കി നിന്നിട്ട് പോലീസിൽ അറിയിച്ചില്ലെന്ന പോലീസിന്റെ ആരോപണത്തിനെതിരെ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ-മുടപുരം, കിഴുവിലം പ്രദേശങ്ങളിലെ പല ക്രിമിനൽ കേസ് പ്രതികളും ഗുണ്ടാസംഘങ്ങളും തമ്മിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഒരു വിഭാഗം പോലീസുകാർക്ക് നല്ല ബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഗുണ്ടാ സംഘങ്ങൾ അക്രമം നടത്തുന്ന വിവരം പോലീസിൽ മുൻപ് രഹസ്യമായി പ്രദേശവാസികൾ അറിയിച്ചപ്പോൾ ഈ വിവരം ഗുണ്ടകളും ക്രിമിനൽ സംഘങ്ങളും കൃത്യമായി അറിഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ജനങ്ങൾ പറയുന്നത്. അതിനാലാണ് പോലീസിൽ പല കാര്യങ്ങളും അറിയിക്കാൻ മടിയ്ക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ചിറയിൻകീഴ്, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിലെ ചില പോലീസുകാർക്ക് ഗുണ്ടകളുമായി നല്ല ബന്ധമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.