ആറ്റിങ്ങൽ: യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ കിഴുവിലം മുളയറത്തലക്കാവ് ക്ഷേത്രത്തിന് സമീപം ഷെറിൻ (23) , ആറ്റിങ്ങൽ കടുവയിൽ കടുവയിൽ പുത്തൻവീട്ടിൽ അനന്തപത്മനാഭൻ (21, വിഷ്ണു) എന്നിവരാണ് അറസ്റ്റിലായത്.
വർക്കല സ്വദേശിയായ അൻവർ എന്ന യുവാവിനെ മർദിച്ച് മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ച സംഘത്തിലെ രണ്ടു പേരെയാണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഒ. എ. സുനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശി ആയ യുവാവ് പ്രതികളിൽ ചിലരും ആയി സൗഹൃദത്തിൽ ആയിരുന്നു.
ഈ സൗഹൃദം ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ കാട്ടുമ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ച് വരുത്തി മർദിച്ച് യുവാവിന്റെ കൈയിൽ കിടന്ന സ്വർണ ബ്രേസ്ലെറ്റും പണവും അപഹരിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി പി.അനിൽകുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഒ.എ.സുനിൽ. സബ് ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ് , പോലീസുകാരായ ജയൻ, ശ്യാം ഷാഡോ ടീമിലെ ബി.ദിലീപ്, ബിജുകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.