ലണ്ടൻ: മാധ്യമഭീമൻ റൂപർട്ട് മർഡോക്കിന് 92ാം വയസിൽ പുതിയ പങ്കാളിയായെന്നു റിപ്പോർട്ട്. 66 കാരിയായ മുൻ ശാസ്ത്രജ്ഞ എലീന സുക്കോവയുമായിട്ടാണ് മർഡോക് ഡേറ്റിംഗിലായതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇരുവരും അവധിക്കാലം ആസ്വദിക്കുന്ന ചിത്രം പുറത്തുവന്നതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച അഭ്യൂഹം പ്രചരിച്ചത്. ആൻ ലെസ്ലി സ്മിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങൾക്കുശേഷമാണ് മർഡോക് പുതിയ ബന്ധത്തിലായത്.
നാലാമത്തെ ഭാര്യയും മോഡലും നടനുമായ ജെറി ഹാളുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമായിരുന്നു ആൻ ലെസ് ലിയുമായി വിവാഹം ആലോചിച്ചത്.
വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം മുൻ പോലീസ് ഓഫീസറായിരുന്നു ആൻ ലെസ് ലി സ്മിത്തുമായുള്ള വിവാഹം മർഡോക് റദ്ദാക്കിയിരുന്നു.
മർഡോക്കിന് ആദ്യ മൂന്ന് വിവാഹങ്ങളിൽനിന്ന് ആറ് കുട്ടികളുണ്ട്. ആറു വർഷം മുമ്പാണ് ജെറി ഹാളിനെ വിവാഹം കഴിച്ചത്.
1999 മുതൽ 2013 വരെ വെൻഡി ഡെംഗായിരുന്നു പങ്കാളി. 17 ബില്യൺ ഡോളർ ആസ്തിയാണ് മർഡോക്കിനുള്ളത്.മർഡോക്കിന്റെ പുതിയ പങ്കാളിയായ എലീന സുക്കോവ മോളിക്യുലാർ ബയോളജിസ്റ്റ് ആയിരുന്നു.
ഫുട്ബോൾ ക്ലബ് ചെൽസി എഫ്സിയുടെ മുൻ ഉടമ റോമൻ അബ്രമോവിച്ചിന്റെ പങ്കാളി ദശ സുക്കോവയുടെ അമ്മയാണ് എലീന.