ചുരുണ്ട് ഇടതൂർന്ന മുടിയുള്ള പെൺകുട്ടിയായി മലയാളികളുടെ മുന്നിലേക്കു കടന്നുവന്ന നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ.
ഇപ്പോൾ ഇതാ തന്റെ സുഹൃത്തായ സ്റ്റൈലിസ്റ്റിന്റെ സഹായത്തടെ ചുരുണ്ട മുടി പെർമനന്റ് ബ്ലോ ഡ്രൈ ചെയ്തിരിക്കുകയാണ് താരം.
ഇനി നീണ്ട മുടിയുമായിട്ടായിരിക്കും മറീന പ്രേക്ഷകരുടെ മുന്നിലേക്കെത്തുക.
കഥാപാത്രങ്ങൾ തന്റെ ഹെയർസ്റ്റൈലിന് അനുസൃതമായി മാത്രം ഒതുങ്ങിപ്പോകുന്നതുകൊണ്ടും ഇനിയും ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് താരം ഈ രൂപ മാറ്റം നടത്തിയിരിക്കുന്നതെന്ന് പറയുന്നു.
പൊതുവെ ബോൾഡും മോഡേണുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്.
അത് ചുരുണ്ട മുടിയെന്ന തന്റെ പ്രത്യേകതയെ ആസ്പദമാക്കിയായിരുന്നു, എന്നാൽ ഇപ്പോൾ അടിമുടി മാറി വേറൊരു രൂപത്തിലേക്ക് മറീന മാറിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ഒട്ടനവധി നല്ല വേഷങ്ങൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് താരം.