സിനിമയുടെ പ്രമോഷനു വേണ്ടി ഒരു പുതിയ നന്പർ പരീക്ഷിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 25ന് തീയറ്ററുകളിലേക്ക് എത്തുന്ന വട്ടമേശ സമ്മേളനം എന്ന ചിത്രത്തിനു വേണ്ടിയാണ് വ്യത്യസ്തമായ പ്രചാരണ രീതിയുമായി അണിയറക്കാർ എത്തിയിരിക്കുന്നത്.
പറ്റിക്കപ്പെട്ട നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ എന്ന പേരിൽ യുട്യൂബിൽ പ്രചരിക്കുന്ന വീഡിയോ ആണ് താരം. ചിത്രത്തിലെ നായികയായ മെറീന മൈക്കിൾ ചിത്രത്തിന്റെ നിർമാതാവിനും അണിയറക്കാർക്കും എതിരേ സംസാരിക്കുന്ന രീതിയിലാണ് പ്രമോഷണൽ വീഡിയോ തയാറാക്കിയിരിക്കുന്നത്.
എത്ര മോശമായിട്ട് അഭിനയിക്കാനാവുമോ അത്രയും മോശമായി അഭിനയിച്ചോളൂ എന്നായിരുന്നു സിനിമ തുടങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞത്. അപ്പോഴെല്ലാം ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു മനസില്‍ തോന്നിയത്. വലിയ പ്രൊഡക്ഷന്‍ ആണല്ലോ ഇതെന്നും ബെന്‍ ഒക്കെ ചെയ്ത വിപിൻ ആറ്റ്ലിയുടെ സിനിമയാണല്ലോ എന്നൊക്കെ കരുതിയാണ് സിനിമ സ്വീകരിച്ചത്.
മുംബൈയില്‍ നിന്നാണ് നിര്‍മാതാവ് എന്നായിരുന്നു അവര്‍ പറഞ്ഞത്. സെറ്റിലേക്ക് ചെന്നപ്പോള്‍ അവിടെ എല്ലാം ആര്‍ഭാടമായിരുന്നു. കുറേ ആര്‍ട്ടിസ്റ്റുകളും കാരവാനുമൊക്കെയുണ്ടായിരുന്നു. നല്ലതൊന്നും നമുക്കാവശ്യമില്ല എന്ന തരത്തിലായിരുന്നു അവരുടെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താല്‍ അത് കട്ട് ചെയ്യും. മോശമായി ചെയ്യാനായി നിര്‍ബന്ധിക്കുകയായിരുന്നു.
തോക്കൊക്കെ ഉണ്ടായിരുന്നു അവരുടെ കൈയില്‍. അവരുടെ നിര്‍ബന്ധത്തില്‍ അത് ചെയ്യിപ്പിക്കുകയായിരുന്നു അവര്‍. വല്ലാതെ പേടിച്ച് പോയ സന്ദര്‍ഭം കൂടിയായിരുന്നു അത്. മോശം അഭിനേത്രിയായി അറിയപ്പെടാന്‍ തനിക്ക് താല്പര്യമില്ല. – വീഡിയോയിൽ മെറീന പറയുന്നു. ഏറ്റവും മോശമായ സിനിമയിൽ അഭിനയിച്ച് അമളി പറ്റിയെന്നും നടി പറയുന്നു.
നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയ്ക്ക് പ്രചാരണം നൽകാനുള്ള തന്ത്രം മുന്‍പും പലരും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു രീതി ആദ്യമായിരിക്കും.