ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ മെറീന സിനിമയില്‍ എത്തുന്നതിന് മുന്‍പ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നു പോയത്.
മുമ്പ് ഒരിക്കല്‍ ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓര്‍മകള്‍ പലരുടെയും ഉള്ളുപിടിച്ചു കുലുക്കുന്നതായിരുന്നു.
പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു.
ഞാന്‍ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം.
പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലി.
ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു.
ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ് താരത്തിന് മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോള്‍ ഇരുപതിലധികം ചിത്രങ്ങളില്‍ താരം വേഷമിട്ടു കഴിഞ്ഞു.
ഒരുപാട് നേട്ടങ്ങള്‍ ഒന്നും ഇല്ല, പക്ഷെ, ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാന്‍, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെല്പ് തനിക്കിപ്പോഴുണ്ടെന്ന് മെറീന പറയുന്നു.