ഇഷ്ട വാഹനം സ്വന്തമാക്കി നടി മെറീന മൈക്കിൾ കുരിശിങ്കൽ. ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്യുവിയായ ടാറ്റ നെക്സോണിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ് എക്സ് പ്ലസ്-എസ് ഡീസല്‍ എന്ജിന് മാനുവല്‍ ട്രാന്സ്മിഷന് മോഡലാണ് താരം വാങ്ങിയിരിക്കുന്നത്.
കോഴിക്കോട് ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്സില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.
അടുത്തിടെയാണ് നെകസോണിന്റെ ഇസഡ് എക്സ് പ്ലസ്-എസ് അവതരിപ്പിച്ചത്. ടാറ്റയുടെ ഐആര്‍എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ്.
ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിംഗ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്ട്രോള് എന്നിവയും ഈ വാഹനത്തിലുണ്ട്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്സോണ്‍ എത്തുന്നത്. പെട്രോള്‍ എന്ജിന് 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന്108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും.
മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.