ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച യുവനടിയാണ് മറീന മൈക്കിൾ. ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി.
സിനിമ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ കുടുംബത്തില്‍നിന്നാണ് താൻ വരുന്നത്.
മുന്നോട്ടു നോക്കുമ്പോള്‍ തന്റെ ഈ യാത്ര മെച്ചപ്പെട്ടിട്ടേയുള്ളൂവെന്നും ഒരു തരത്തിലും തളര്‍ന്നു പോവേണ്ട സാഹചര്യം ഉണ്ടായില്ലെന്നും മറീന പറയുന്നു.
‘കൈയില്‍ കാശ് ഉണ്ടായിട്ട് കാര്യമില്ലെന്ന് ഞാന്‍ പലരോടും പറയാറുണ്ട്. ജീവിതം ഒരുപാട് കാര്യം പഠിപ്പിച്ചു. സമാധാനമാണ് ജീവിതത്തിന്റെ സന്തോഷം.
എല്ലാത്തിന്റെയും അടിസ്ഥാനം അതാണ്. സമാധാനപരമായി ജീവിതം നയിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹം.’ -മറീന മൈക്കിൾ