ഗുരുവായൂർ: താലികെട്ട് കഴിഞ്ഞ് കതിർമണ്ഡപത്തിൽവച്ച് നവവധു ദുരിതാശ്വാസ നിധിയിലേക്ക് 80,000 രൂപ നൽകി. ഹരിപ്പാട് പുത്തൻ വീട്ടിൽ കിഴക്കേതിൽ കെ.സി.എസ്.പിള്ളയുടെ മകൾ അശ്വതിയാണ് തുക സേവാഭാരതിക്ക് കൈമാറിയത്. കോഴിക്കോട് ബാലുശേരി സ്വദേശി ശ്രീക്കുട്ടനാണ് വരൻ.
കല്യാണത്തിന്റെ ആഘോഷങ്ങളെല്ലാം മാറ്റിവച്ചപ്പോൾ കരുതിവച്ചിരുന്ന പണത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകുകയായിരുന്നു.