2023 ന​മു​ക്ക് കാ​ണി​ച്ചു ത​ന്ന ഏ​റ്റ​വും വ​ലി​യ പോ​രാ​ളി​യാ​ണ് മ​റി​യ​ക്കു​ട്ടി​യെ​ന്ന് നടൻ ജോയ് മാത്യു

പോ​യ വ​ർ​ഷം ന​മു​ക്ക് കാ​ണി​ച്ചു ത​ന്ന ഏ​റ്റ​വും വ​ലി​യ പോ​രാ​ളി​യാ​ണ് മ​റി​യ​ക്കു​ട്ടി​യെ​ന്ന് ച​ല​ച്ചി​ത്ര താ​ര​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​യ് മാ​ത്യു. അ​ധി​കാ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ മ​ധു​രം നു​ണ​ഞ്ഞ് അ​കാ​ല​വാ​ർ​ധ​ക്യം ബാ​ധി​ച്ച ചെ​റു​പ്പ​ക്കാ​ർ​ക്ക് ല​ജ്ജി​ക്കാ​ൻ മ​റി​യ​ക്കു​ട്ടി​യെ​ന്ന പോ​രാ​ളി ധാ​രാ​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റി​യ​ക്കു​ട്ടി​യു​ടെ സ​മ​ര​മാ​ർ​ഗ്ഗം ഗാ​ന്ധി​യ​നാ​ണോ മാ​ർ​ക്സി​യ​നാ​ണോ അ​തോ മ​റ്റു​വ​ല്ല​തു​മാ​ണോ എ​ന്ന് തി​ര​ക്കു​ന്ന​വ​രോ​ട് മ​റി​യ​ക്കു​ട്ടി​യു​ടെ വ​ഴി മ​റി​യ​ക്കു​ട്ടി​യു​ടെ മാ​ത്രം വ​ഴി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ജോ​യ് മ​ത്യു ഇ​ക്കാ​ര്യം കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

2023 ഒ​രു യ​ഥാ​ർ​ത്ഥ പോ​രാ​ളി​യെ ന​മു​ക്ക് കാ​ണി​ച്ചു ത​ന്നു. റാ​ൻ മൂ​ളി​ക​ളാ​യ അ​ക്കാ​ദ​മി​ക് ഫെ​മി​നി​സ്റ്റു​ക​ളോ സ്ത്രീ ​വി​മോ​ച​ക സിം​ഹി​ക​ളോ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ന്റെ ത​ണ​ലി​ൽ മ​ധു​രം നു​ണ​ഞ്ഞ് അ​കാ​ല​വാ​ർ​ധ​ക്യം ബാ​ധി​ച്ച ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ​ക്ക് ല​ജ്ജി​ക്കാ​ൻ മ​റി​യ​ക്കു​ട്ടി​യെ​ന്ന പോ​രാ​ളി ധാ​രാ​ളം.

മ​റി​യ​ക്കു​ട്ടി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്നെ​സി​ക്കു​റി​ച്ച് ബേ​ജാ​റാ​വു​ന്ന​വ​രോ​ട്, ഈ ​പൊ​ളി​റ്റി​ക്സി​ന് ഈ ​ക​റ​ക്ട്ന​സ് ധാ​രാ​ളം! മ​റി​യ​ക്കു​ട്ടി​യു​ടെ സ​മ​ര​മാ​ർ​ഗ്ഗം ഗാ​ന്ധി​യ​നാ​ണോ മാ​ർ​ക്സി​യ​നാ​ണോ അ​തോ മ​റ്റു​വ​ല്ല​തു​മാ​ണോ എ​ന്ന് തി​ര​ക്കു​ന്ന​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. മ​റി​യ​ക്കു​ട്ടി​യു​ടെ വ​ഴി മ​റി​യ​ക്കു​ട്ടി​യു​ടെ മാ​ത്രം വ​ഴി ഇ​ത്ത​രം സ​ർ​ഗ്ഗാ​ത്മ​ക സ​മ​ര​മാ​ർ​ഗ്ഗ​ങ്ങ​ൾ ഇ​നി​മേ​ൽ മ​റി​യ​ക്കു​ട്ടി മോ​ഡ​ൽ എ​ന്ന​റി​യ​പ്പെ​ടും(​മ​നോ​രോ​ഗി​ക​ളു​ടെ ക​മ​ന്‍റു​ക​ൾ വാ​യി​ച്ച് ബേ​ജാ​റാ​വ​ണ്ട ,അ​ത് ചി​കി​ത്സ​യി​ല്ലാ​ത്ത രോ​ഗ​മാ​ണ് )

 

 

 

 

 

 

 



Related posts

Leave a Comment