അ​ര​നൂ​റ്റാ​ണ്ടി​ലെ എ​ഴു​ത്തി​ന്‍റെ സ​ഹ​ചാ​രി  മാ​റി​യ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ഇ​നി ഓ​ർ​മ

സന്തോഷ് പ്രിയൻ


കൊ​ല്ലം: എ​ഴു​ത്തു​കാ​ര​ന്‍റെ സ​ഹ​ധ​ർ​മി​ണി​യി​ൽ നി​ന്ന് എ​ഴു​ത്തി​ന്‍റെ സ​ഹ​ചാ​രി​യാ​യി മാ​റി​യ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ഇ​നി ഓ​ർ​മ. കാ​ക്ക​നാ​ട​ൻ എ​ന്ന ബേ​ബി​ച്ചാ​യ​നോ​ടൊ​പ്പ​മു​ള്ള അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​സ്ത​ക​മാ​യി അ​നു​വാ​ച​ക​രി​ലെ​ത്തി​ച്ച അ​മ്മി​ണി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​കൂ​ടി ചെ​യ്യു​ന്നു.

താ​നൊ​രു എ​ഴു​ത്തു​കാ​രി​യ​ല്ലെ​ന്നും എ​ഴു​തി​ക്കൂ​ട്ടി​യ ക​ട​ലാ​സു​കൂ​ന്പാ​ര​ങ്ങ​ൾ​ക്ക​രി​കി​ലി​രു​ന്ന് ഒ​രാ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സു​ക​ളി​ൽ പ​ർ​വ​ത​മു​ന​ന്പോ​ളം വ​ള​രു​ന്ന​തു ക​ണ്ടി​രു​ന്ന ഒ​രു വെ​റും സ​ഹൃ​ദ​യ​മാ​ത്രം എ​ന്ന് അ​മ്മി​ണി കാ​ക്ക​നാ​ട​ൻ ത​ന്‍റെ എ​ന്‍റെ ബേ​ബി​ച്ചാ​യ​ൻ എ​ന്ന പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

സ​ഹ​ധ​ർ​മി​ണി​യ്ക്കും എ​ഴു​ത്തി​ന്‍റെ ചി​ല ഗ​ന്ധ​ങ്ങ​ൾ കി​ട്ടു​മെ​ന്ന് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ തെ​ളി​യി​ച്ചു. ബേ​ബി​ച്ചാ​യ​ന്‍റെ മി​ക്ക കൃ​തി​ക​ളു​ടേ​യും ആ​ദ്യ​വാ​യ​ന​ക്കാ​രി​യാ​യ​തും അ​മ്മി​ണി ത​ന്നെ​യാ​ണ്. ഈ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബേ​ബി​ച്ചാ​യ​നോ​ടൊ​പ്പം ന​ട​ന്ന വ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞു​ന​ട​ക്കാ​ൻ അ​മ്മി​ണി​കാ​ക്ക​നാ​ട​നെ പ്രേ​രി​പ്പി​ച്ച​ത്. ആ ​വ​ലി​യ എ​ഴു​ത്തു​കാ​ര​ന്‍റെ അ​നു​മ​തി കി​ട്ടി​യ​തോ​ടെ 2007ൽ ​ഓ​ർ​മ​കു​റി​പ്പു​ക​ൾ പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ രോ​ഗം എ​ഴു​ത്ത് സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. തു​ട​ർ​ന്ന് 2014ൽ ​ആ​ശ്രാ​മം ഭാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ങ്കീ​ർ​ത്ത​നം പ​ബ്ലി​ക്കേ​ഷ​ൻ​സ് പു​സ്ത​കം പു​റ​ത്തി​റ​ക്കി. പ​ക്ഷെ അ​ത് കാ​ണാ​ൻ എ​ഴു​ത്തി​ന്‍റെ അ​തി​കാ​യ​ൻ കാ​ക്ക​നാ​ട​ൻ ഇ​ല്ലാ​തെ​പോ​യി.

പ്ര​മു​ഖ​ർ എ​ത്തി സാ​ഹി​ത്യ ച​ർ​ച്ച ന​ട​ത്താ​റു​ള്ള ഇ​ര​വി​പു​രം അ​ർ​ച്ച​ന കാ​ക്ക​നാ​ട​ന്‍റെ വേ​ർ​പാ​ടി​ന് ശേ​ഷം മൂ​ക​മാ​ണ്. അ​വി​ടെ എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​യി ഉ​ണ്ടാ​യി​രു​ന്ന അ​മ്മി​ണി കാ​ക്ക​നാ​ട​നും വേ​ർ​പി​രി​ഞ്ഞ​തോ​ടെ ഇ​നി​യു​ള്ള​ത് ശൂ​ന്യ​ത​യു​ടെ നാ​ളു​ക​ൾ.

Related posts