ബിജെപി ആണോ, കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയിട്ടല്ല മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടത്: ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന പാ​വ​പ്പെ​ട്ട സ്ത്രീ​യെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടു കൂ​ടി ​ ചേ​ർ​ത്തു പി​ടി​ക്കു​കയാണ്; കെ. സുധാകരൻ

ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​ന് പ്ര​തി​ഷേ​ധി​ച്ച മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടെ​ന്ന് കെ ​സു​ധാ​ക​ര​ന്‍. കോ​ൺ​ഗ്ര​സ് ആ​ണോ സി​പി​എം ആ​ണോ ബി​ജെ​പി ആ​ണോ എ​ന്നൊ​ന്നും നോ​ക്കി​യി​ട്ട​ല്ല കോ​ൺ​ഗ്ര​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​യെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടു കൂ​ടി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം ചേ​ർ​ത്തു പി​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് സുധാകരൻ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…

ക്ഷേ​മ പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത കാ​ര്യം ലോ​ക​ത്തോ​ട് വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​പി​എ​മ്മി​നാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് മ​റി​യ​ക്കു​ട്ടി​യ​മ്മ. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കെ​ട്ട ഭ​ര​ണം മൂ​ലം ദു​രി​ത​ത്തി​ൽ ആ​യി​രി​ക്കു​ന്ന മു​ഴു​വ​ൻ പാ​വ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്ക​ണം എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. എ​ങ്കി​ലും മ​റി​യ​ക്കു​ട്ടി അ​മ്മ​യു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​വ​ർ​ക്ക് പാ​ർ​പ്പി​ടം നി​ർ​മിച്ചു കൊ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വ​ള​രെ​യ​ധി​കം ത​ട​സങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും വീ​ടു​പ​ണി ആ​രം​ഭി​ക്കു​ക​യാ​ണ്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​പി. സ​ജീ​ന്ദ്ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടേയും കോ​ൺ​ഗ്ര​സ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ ആ ​വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടി​രി​ക്കു​ന്നു.

മ​റി​യ​ക്കു​ട്ടി അ​മ്മ കോ​ൺ​ഗ്ര​സ് ആ​ണോ സി​പി​എം ആ​ണോ ബി​ജെ​പി ആ​ണോ എ​ന്നൊ​ന്നും നോ​ക്കി​യി​ട്ട​ല്ല കോ​ൺ​ഗ്ര​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​യെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടു കൂ​ടി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം ചേ​ർ​ത്തു പി​ടി​ക്കു​ക​യാ​ണ്.

ഭ​ക്ഷ​ണ​വും മ​രു​ന്നും പോ​ലും വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത മ​റി​യ​ക്കു​ട്ടി അ​മ്മ​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കെ​പി​സി​സി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ കൃ​ത്യ​മാ​യി കൊ​ടു​ക്കു​വാ​നും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മ​റ്റു പ​രി​പാ​ല​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​വാ​നും സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ത​യ്യാ​റാ​ക​ണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment