തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലി നെതിരേ വിമര്‍ശനവുമായി മറിയക്കുട്ടി.
ക്ഷേമപെന്ഷന് 2000 രൂപയെങ്കിലും ആക്കണം. അതിന് ഇത്തവണത്തെ ബജറ്റിലും സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് മറിയക്കുട്ടി വിമര്‍ശിച്ചു.
തുക കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.ബജറ്റിൽ തുക കൂട്ടാത്തതോടെ ക്ഷേമ പെൻഷൻ 1600 രൂപ ആയി തുടരും.
ക്ഷേമ പെന്ഷന് സമയബന്ധിതമായി നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും കൃത്യമായി തുക നല്‍കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നൽകാനുള്ള നടപടിയുണ്ടാകും.