മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമല്ല, അമ്മയുടെ കൈയ്യിലിരുന്ന് കുറുമ്പ് കാട്ടിയും വല്ലുപ്പയോട് കൊഞ്ചിയും കല്ല്യാണവീട്ടില്‍ താരമായത് ദുല്‍ഖറിന്റെ രാജകുമാരി കുഞ്ഞ് മറിയം! വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍

താരകുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ എക്കാലത്തെയും സിനിമാസ്വാദകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അതില്‍ പ്രത്യേകിച്ച് മലയാളികളുടെ കാര്യമെടുത്താല്‍ മമ്മൂട്ടിയുടെ കുടുംബത്തെക്കുറിച്ചറിയാന്‍ ഒരു പ്രത്യേകതരം ഇഷ്ടമുണ്ട്, ആളുകള്‍ക്ക്. അതിന് കാരണവും മറ്റൊന്നല്ല, മലയാള സിനിമയില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചിരിക്കുന്ന രണ്ട് പേര്‍ ആ കുടുംബത്തിലുണ്ട് എന്നത് തന്നെ.

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് കുറച്ചുകൂടി ഇഷ്ടം അദ്ദേഹത്തെയോ മകന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറിച്ചറിയാനല്ല, മറിച്ച് കുടുംബത്തിലെ ഇളയ പെണ്‍തരി, ദുല്‍ഖറിന്റെ പൊന്നോമനയായ മറിയം അമീറയെക്കുറിച്ചറിയാനാണ്. ഒന്നു രണ്ട് തവണ ദുല്‍ഖര്‍ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ഒരു വിവാഹ വീഡിയോയിലാണ് കുഞ്ഞ് മറിയം ശരിക്കും സ്റ്റാറായിരിക്കുന്നത്.

അമ്മയുടെ മടയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഒരു വിവാഹ ചടങ്ങില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോയില്‍ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് മകള്‍ മറിയമാണ്.

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’

Related posts