കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പൂതം കൊച്ചിയില്‍ അറസ്റ്റില്‍. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നു പുലര്‍ച്ചെയോടെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ ഇയാള്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്.
ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ വാക്കത്തികൊണ്ട് വെട്ടിപരിക്കല്‍പ്പിച്ചു.
പിന്നീട് പ്രദേശവാസികളെത്തിയാണ് കള്ളനെ പിടികൂടിയത്. വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ വീട്ടുടമയുടെ തലയ്ക്ക് മൂന്നു തുന്നലുണ്ട്.
2018ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മരിയാര്‍പൂതം കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മോഷണത്തിനിറങ്ങിയത്.