കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനൊരുങ്ങി പോലീസ്.
നാല് ദിവസത്തേയ്ക്കാണു ഇയാളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പ്രതിയെ മറൈന്‍ഡ്രൈവ്, കാക്കനാട് എന്നിവിടങ്ങളിലെ ഫ്ലാറ്റിലും ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ മൂണ്ടൂരിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
ഇതിനു പുറമെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യും. പണമിടപാടുകള്‍ സംബന്ധിച്ചും സാമ്പത്തിക സോത്രസുകള്‍ കണ്ടെത്തുന്നതിനുംവേണ്ടിയാണ് ചോദ്യം ചെയ്യല്‍.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു നാലു ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്.
പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ കോടതി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
പരാതിക്കാരിയുടെ നഗ്ന വീഡിയോ മാര്ട്ടിന് ചിത്രീകരിച്ചിട്ടുണ്ട്. ഇതും തെളിവെടുപ്പിനിടെ പോലീസിനു കണ്ടെത്തണം.
എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെയാണ് പ്രതി തടങ്കലില്‍വച്ച് ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞ 10 ന് രാത്രിയോടെ തൃശൂര്‍ മുണ്ടൂര്‍ വനമേഖലയില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.