വാഴൂർ: കുടുംബവഴക്കിനെ തുടർന്നു കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം വിമുക്തഭടൻ കുടുംബാംഗങ്ങളെയും അയൽവാസിയേയും അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനേയും വാക്കത്തികൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങൂർ ഇടക്കാട്ട് വിനോദിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റുചെയ്തു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച വിമുക്തഭടൻ, തടയാനെത്തിയ പോലീസ് സംഘത്തിനുനേരെ കത്തി വീശിയശേഷം ഓടിരക്ഷപെടുകയായിരുന്നു.
പള്ളിക്കത്തോട് കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം ഇടയ്ക്കാട്ടുവയൽ വിനോദിന്റെ ഭാര്യ പ്രീത (45), മകൻ അനന്തു(23), ഭാര്യാമാതാവ് കോമളവല്ലി (80), ഭാര്യാസഹോദരി പ്രിയ (35), അയൽവാസി രാധാമണി (60), പള്ളിക്കത്തോട് സ്റ്റേഷനിലെ എഎസ്ഐ അജി പി. ഏലിയാസിനേയുമാണ് എന്നിവർക്കാണു വെട്ടേറ്റത്.
കയ്യിൽ സാരമായി വെട്ടേറ്റ പ്രിയയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരെ പാന്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയൽവാസിയായ രാധാമണി (60)യെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ മകന്റെ തലയ്ക്ക് അടിയേറ്റു ഇയാൾ വീട്ടിൽനിന്നും രക്ഷപെട്ടതായും അയൽവാസികൾ പറയുന്നു.
വെള്ളിയാഴ്ച രാത്രി 11നാണു പള്ളിക്കത്തോട്ട് കൊടുങ്ങൂർ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. വിമുക്തഭടനായ പള്ളിക്കത്തോട് കൊടുങ്ങൂർ ഇടയ്ക്കാട് വിനോദാണു വീടിനുള്ളിലെ വാകത്തി ഉപയോഗിച്ച് നാലു പേരെയും ക്രൂരമായി വെട്ടിവീഴ്ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കയ്യിൽ പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും, മറ്റു രണ്ടുപേരെ പാന്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെതന്നെ വീട്ടിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി അയൽവാസികൾ പോലീസിനു മൊഴി നൽകി. ഇന്നലെ രാത്രിയിൽ വീട്ടിൽനിന്നും നിലവിളിയും ബഹളവും കേട്ടാണ് അയൽവാസിയായ യുവതി വീട്ടിലേക്ക് ഓടിയെത്തിയത്.
സംഘർഷത്തിനിടെ വിനോദ് ഇയാളുടെ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ മകൻ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ചോര ഒലിപ്പിക്കുന്ന തലയുമായി ഓടിരക്ഷപെട്ടു.
ഈ സമയത്ത് വിനോദ് വാക്കത്തിയുമായി കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. വാക്കത്തി കയ്യിലെടുത്തു പിടിച്ചു കുടുംബാംഗങ്ങളെ വിനോദ് ഭീഷണിപ്പെടുത്തി. ഇതിനിടെയുണ്ടായ പിടിവലിയ്ക്കിടെയാണ് എല്ലാവർക്കും പരിക്കേറ്റത്.
നാട്ടുകാർ വിവരം പള്ളിക്കത്തോട് പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും വിനോദ് ആക്രമണവും ഭീഷണിയും തുടർന്നു.
വാക്കത്തി പോലീസിനുനേരെ ചൂണ്ടിയ വിനോദ്, പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. പോലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുമെന്ന ഘട്ടത്തിലാണു പ്രതി ഇവിടെനിന്നും ഓടിരക്ഷപെട്ടത്.
തുടർന്നു പോലീസ് തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ഇയാൾക്കെതിരെ രണ്ടു കേസെടുത്തു. പള്ളിക്കത്തോട് പോലീസ് അന്വേഷണം നടത്തി വരുന്നു. സഭവത്തിൽ പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.